റൺവേ നവീകരണത്തിന്റെ ഭാഗമായി കണ്ണൂർ- ഡൽഹി വിമാന സർവീസ് കുറച്ചു
മട്ടന്നൂർ :- ഡൽഹി വിമാനത്താവളത്തിലെ റൺവേ നവീകരണത്തിന്റെ ഭാഗമായി 15 മുതൽ സെപ്റ്റംബർ 15 വരെ ഇൻഡിഗോ എയർലൈൻസിൻ്റെ കണ്ണൂർ - ഡൽഹി സർവീസ് കുറച്ചു. ആഴ്ചയിൽ 7 ദിവസവും സർവീസ് നടത്തിയിരുന്നത് 3 ദിവസമാക്കി. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ വൈകിട്ട് 6.25നു ഡൽഹിയിൽ നിന്നു പുറപ്പെട്ടു രാത്രി 9.25നു കണ്ണൂരിലെത്തും. തിരിച്ചു രാത്രി 9.55നു കണ്ണൂരിൽ നിന്നു പുറപ്പെട്ടു രാത്രി ഒന്നിനു ഡൽഹിയിലെത്തുന്ന തരത്തിലാണു പുതുക്കിയ സമയക്രമം.