ചേലേരി :- ബിജെപി കൊളച്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഉന്നതവിജയികളെ അനുമോദിച്ചു. നൂഞ്ഞേരി എ.എൽ.പി സ്‌കൂളിൽ നടന്ന പരിപാടിയിൽ SSLC, പ്ലസ് ടു, LSS, USS പരീക്ഷാ വിജയികളെയും യൂണിവേഴ്‌സിറ്റി റാങ്ക് ജേതാക്കളെയും, കളരിയിൽ കൈവരിച്ചവരെയും അനുമോദിച്ചു.
ബിജെപി കണ്ണൂർ നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി അജികുമാർ കരിയിൽ ഉദ്ഘാടനം ചെയ്തു. ബിജെപി കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഇ.പി ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ബിജെപി സംസ്ഥാന കൗൺസിൽ അംഗം ബേബി സുനാഗർ അനുമോദന ഭാഷണം നടത്തി. വാർഡ് മെമ്പർ വി.വി ഗീത ആശംസകളർപ്പിച്ച് സംസാരിച്ചു. ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി ദേവരാജൻ പി.വി സ്വാഗതവും പ്രദീപൻ.ടി നന്ദിയും പറഞ്ഞു.