വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയവും ചേലേരി എ.യുപി സ്‌കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന വായനാ പക്ഷാചരണത്തിന് തുടക്കമായി


ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിന്റെയും ചേലേരി എ.യുപി  സ്‌കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ വായനാ പക്ഷാചരണത്തിന് തുടക്കമായി. സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകനായ കെ രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചേലേരി എ.യു.പി സ്കൂൾ പ്രധാനാദ്ധ്യാപിക എ.അജിത ടീച്ചർ അദ്ധ്യക്ഷത വഹിച്ചു.

ചടങ്ങിൽ തളിപ്പറമ്പ താലൂക്ക് വൈസ് പ്രസിഡണ്ട് പി.വിനോദ്, നേതാജി വായനശാല സെക്രട്ടറി കെ.എം രാജശേഖരൻ എന്നിവർ ആശംസയർപ്പിച്ചു. പ്രഭാത് വായനശാല എക്സിക്യൂട്ടീവ് അംഗം ടി.വി അനിരുദ്ധൻ സ്വാഗതവും ചേലേരി എ.യു.പി സ്കൂൾ വിദ്യാരംഗം കൺവീനർ വി.രചന ടീച്ചർ നന്ദിയും പറഞ്ഞു. 

വായന പക്ഷാചരണത്തോടനുബന്ധിച്ച് ജൂലൈ 7 വരെ സാഹിത്യകാരൻമാരുടെ അനുസ്മരണങ്ങൾ, പുസ്തക പ്രദർശനം, പുസ്തക പരിചയം, റീഡിംങ് തിയേറ്റർ തുടങ്ങിയ പരിപാടികൾ നടക്കും.



Previous Post Next Post