കണ്ണൂർ :- കണ്ണൂർ ടൗണിൽ യാത്രക്കാരെ വിറപ്പിച്ച് തെരുവ്നായ ആക്രമണം. തെരുവ് നായയുടെ ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ണൂർ പുതിയ ബസ്സ്റ്റാന്റ്, സ്റ്റേറ്റ് ബേങ്ക് പരിസരങ്ങളിൽ നിന്നാണ് ആളുകൾക്ക് തെരുവ്നായയുടെ കടിയേറ്റത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. നായയെ പിടികൂടാൻ ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയതായി കോർപ്പറേഷൻ മേയർ മുസ്‌ലിഹ് മഠത്തിൽ അറിയിച്ചു.