ധർമ്മശാല :- വിജ്ഞാന കേരളം മെഗാ ജോബ് ഫെയർ നാളെ ജൂൺ 21 ശനിയാഴ്ച രാവിലെ 9 മണി മുതൽ ധർമ്മശാലയിലെ ഗവണ്മെന്റ് എഞ്ചിനിയറിങ്ങ് കോളേജിൽ നടക്കും. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
ടോക്കൺ സ്വീകരിക്കാൻ ഉദ്യോഗാർഥികൾ താഴെപറയുന്ന സമയങ്ങളിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.
രാവിലെ 8 മണിക്ക് - പയ്യന്നൂർ, തളിപ്പറമ്പ്, എടക്കാട് ബ്ലോക്ക് പഞ്ചായത്ത്
രാവിലെ 10 മണിക്ക് - ഇരിക്കൂർ തലശ്ശേരി കൂത്തുപറമ്പ് പാനൂർ ബ്ലോക്ക് പഞ്ചായത്തുകൾ
രാവിലെ 11:30 - ഇരിട്ടി, പേരാവൂർ, കണ്ണൂർ, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തുകൾ
ഉച്ചയ്ക്ക് 12 മണി - എല്ലാ നഗരസഭകളും കണ്ണൂർ കോർപ്പറേഷനും