വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം ഉന്നതവിജയികളെ അനുമോദിച്ചു


ചേലേരി :- വളവിൽ ചേലേരി പ്രഭാത് വായനശാല & ഗ്രന്ഥാലയം എസ് എസ് എൽ സി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് വിജയികൾക്കുള്ള അനുമോദനവും 31 വർഷത്തെ സർവീസിനു ശേഷം എടക്കൈ അംഗൻവാടിയിൽ നിന്നും വിരമിച്ച ഹെൽപ്പർ എ.ചിത്രയ്ക്കുള്ള ഉപഹാര സമർപ്പണവും വായനശാല ഹാളിൽ വച്ച് നടത്തി. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ പ്രമീള പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി.കെ വിശ്വനാഥൻ അധ്യക്ഷത വഹിച്ചു. 

തളിപ്പറമ്പ് താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡണ്ടും വായനശാലയുടെ പ്രസിഡണ്ടുമായ പി.വിനോദ്, റിട്ട. ഹെഡ്മാസ്റ്റർ ശശിധരൻ, സ്പർശനം ചാരിറ്റബിൾ ട്രസ്റ്റ് ട്രഷറർ പി.വി പവിത്രൻ, സി ഡി എസ് ചെയർപേഴ്സൺ ദീപ പി.കെ എന്നിവർ സംസാരിച്ചു. രക്ഷാധികരികളായ ഒ.വി രാമചന്ദ്രൻ, എം.കെ ചന്ദ്രൻ, കമ്മിറ്റി അംഗങ്ങളായ പി.കെ രവീന്ദ്രനാഥ്‌, പി.പി പ്രസന്ന, സജിത്ത്, ലൈബ്രേറിയൻ മേഘ എന്നിവർ നേതൃത്വം നൽകി. 56 ഓളം ഉപഹാരങ്ങൾ പരിപാടിയിൽ വിതരണം ചെയ്തു.  ഗ്രാൻഡ് ഉപയോഗിച്ച് വാങ്ങിയ പുതിയ പുസ്തകങ്ങളുടെ പ്രദർശനവും നടന്നു. വായനശാല സെക്രട്ടറി എം.കെ മനേഷ് സ്വാഗതവും ജോയിന്റ് സെക്രട്ടറി പി.കെ ഷനോജ് നന്ദിയും പറഞ്ഞു. 


Previous Post Next Post