മയ്യിൽ :- കവിളിയോട്ട് ചാൽ ജനകീയവായനശാല & ഗ്രന്ഥാലയത്തിൻ്റെ അഭിമുഖ്യത്തിൽ വായനാപക്ഷാചരണത്തിൻ്റെ ഉദ്ഘാടനവും പി.എൻ പണിക്കർ അനുസ്മരണവും നടത്തി. ഗ്രാമപഞ്ചായത്ത് അംഗം ഇ.എം സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. കെ.പി ചന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
തിരുവങ്ങാടൻ പ്രദീപൻ അനുസ്മരണ പ്രഭാഷണം നടത്തി. വി.വി വേണു, സി.കെ പ്രേമരാജൻ, ടി.കെ സത്യൻ, എൻ.കെ സന്തോഷ് , കെ.പി വിജയലക്ഷ്മി, രൂപേഷ്, കനകവല്ലി ടീച്ചർ, കെ.കെ വിനോദൻ എന്നിവർ സംസാരിച്ചു.