അഹമ്മദാബാദ് :- ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം യാത്രാവിമാനം തകർന്നുവീണു. 242 യാത്രക്കാരാണ് അപകടസമയം വിമാനത്തിൽ ഉണ്ടായിരുന്നത്. അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പോകുകയായിരുന്ന എയർ ഇന്ത്യ വിമാനമാണ് തകർന്നു വീണത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടം നടന്നത്. ജനവാസമേഖലയിലാണ് വിമാനം തകർന്നു വീണത്.
ടേക് ഓഫ് ചെയ്ത് ചെയ്യുന്നതിനിടെയാണ് അപകടം ഉണ്ടായത്. സ്ഥലത്ത് തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. എല്ലാ എമർജൻസി യൂണിറ്റും സ്ഥലത്തെത്തി. സ്ഥലത്തുനിന്ന് വലിയ രീതിയിൽ പുക ഉയരുന്നുണ്ട്. അപകടത്തിൽ പെട്ടവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റുന്നുണ്ട്.