മയ്യിൽ :- പഴശ്ശി ഞാലിവട്ടം വയൽ സോപാനം കലാ-കായികവേദി വായനശാല & ഗ്രന്ഥാലയം, മയ്യിൽ ചിന്മയ് മെഡിക്കൽസ് & ക്ലിനിക്ക്, വിൻസ്റ്റ ഡയഗ്നോസ്റ്റിക് ആൻഡ് ഹെൽത്ത് കെയർ എൽഎൽപി, മേരാ യുവ ഭാരത് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും ആരോഗ്യ ബോധവൽക്കരണക്ലാസും സംഘടിപ്പിച്ചു. ശിശുരോഗ വിദഗ്ധൻ ഡോ:വിജേഷ് നമ്പ്യാർ ഉദ്ഘാടനം ചെയ്തു.
സോപാനം പ്രസിഡണ്ട് ടി.ബൈജു അധ്യക്ഷത വഹിച്ചു. കുറ്റ്യാട്ടൂർ കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ കെ.പി സദാനന്ദൻ, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നേഴ്സ് ബീന.എസ് അരിയേരി എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ശിശുരോഗ വിദഗ്ധൻ ഡോ:വിജേഷ് നമ്പ്യാർ, ജനറൽ ഫിസിഷ്യൻ ഡോ: ക്രിസ്റ്റി ചാൾസ്, എന്നിവർ ക്യാമ്പിനും ബോധവൽക്കരണ ക്ലാസിനും നേതൃത്വം നൽകി. സോപാനം സോപാനം സെക്രട്ടറി ഇ.സുഭാഷ് സ്വാഗതവും വൈസ് പ്രസിഡണ്ട് സുജിത്ത്.എൻ നന്ദിയും പറഞ്ഞു.