ആലക്കോട്:- കാട് വെട്ടിത്തെളിച്ച് ശുചീകരിക്കുന്നതിന് ഇടയിൽ അസ്ഥികൂടം കണ്ടെത്തി.കരുവഞ്ചാൽ വായാട്ട് പറമ്പിൽ സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം.
തളിപ്പറമ്പ് ഡിവൈഎസ്പി എന്‍ കെ പ്രേമചന്ദ്രന്‍, ആലക്കോട് ഇന്‍സ്‌പെക്ടര്‍ മഹേഷ് കെ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി