സാലറി ചലഞ്ച് ; മൂന്നുമാസത്തിനകം നൽകിയില്ലെങ്കിൽ ഒന്നിച്ചുപിടിക്കും


തിരുവനന്തപുരം :- മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടലിനെത്തുടർന്ന് പ്രഖ്യാപിച്ച സാലറി ചലഞ്ചിൽ സമ്മതപത്രം നൽകിയിട്ടും ഇനിയും പണം നൽകാത്തവർക്ക് മൂന്നുമാസം സാവകാശം നൽകി ധനവകുപ്പിൻ്റെ ഉത്തരവ്. 

മൂന്നുമാസത്തിനകം നൽകിയില്ലെങ്കിൽ ശമ്പളത്തിൽനിന്ന് ഒറ്റത്തവണയായി പിടിക്കും. പിഎഫ്, ലീവ് സറണ്ടർ എന്നിവയിൽനിന്ന് സാലറി ചലഞ്ചിൽ പണം നൽകാൻ സമ്മതപത്രം നൽകിയതിൽ ഇനിയും 16,000-ത്തോളംപേർ നൽകാനുണ്ട്.

Previous Post Next Post