വിജ്ഞാന കേരളം മെഗാ ജോബ്ഫെയറിന്റെ ഭാഗമായി ഇന്റർവ്യൂ പരിശീലനം നടത്തി


കൊളച്ചേരി :- ജൂൺ 21ന് നടക്കുന്ന വിജ്ഞാന കേരളം മെഗാ ജോബ്ഫെയറിന്റെ ഭാഗമായി ഉദ്യോഗാർഥികൾക്കായി ഇന്റർവ്യൂ പരിശീലന പരിപാടി സംഘടിപ്പിച്ചു. കൊളച്ചേരി പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി പഞ്ചായത്ത്‌ പ്രസിഡന്റ്‌ അബ്ദുൽ മജീദ് ഉദ്ഘാടനം ചെയ്തു. സോഫ്റ്റ്‌ സ്കിൽ ട്രെയിനർ ഫൽഗുണൻ ക്ലാസ് കൈകാര്യം ചെയ്തു.

വൈസ് പ്രസിഡന്റ്‌ എം.സജിമ അധ്യക്ഷത വഹിച്ചു. KDISC കോർഡിനേറ്റർ സ്‌നയന, KRP പ്രഭാകരൻ മാസ്റ്റർ തുടങ്ങിയവർ നേതൃത്വം നൽകി. വാർഡ് മെമ്പർമാരായ കെ.പി നാരായണൻ, വി.വി ഗീത, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എൽ.നിസാർ എന്നിവർ ആശംസയർപ്പിച്ചു. റിജിന സ്വാഗതവും ശരണ്യ നന്ദിയും പറഞ്ഞു.



Previous Post Next Post