കണ്ണൂർ :- ഉച്ചഭക്ഷണപദ്ധതിയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്കൂളുകളിൽ ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാംപിളുകൾ സൗജന്യമായി പരിശോധിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.
കൊല്ലം ആസ്ഥാനമായ കാഷ്യു എക്സ്പോർട്ട് പ്രമോഷൻ കൗൺസിൽ ഓഫ് ഇന്ത്യ (സിഇപിസിഐ) ക്കാണ് പരിശോധനാ ചുമതല. ലാബിലെ ജീവനക്കാർ സാംപിൾ ശേഖരിക്കാൻ സ്കൂളിലെത്തുമ്പോൾ അവർക്കാവശ്യമായ സഹായങ്ങൾ ചെയ്തുകൊടുക്കാൻ പ്രഥമാധ്യാപകർക്ക് പൊതു വിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി.