നണിയൂർ :- കനത്ത മഴയിൽ നണിയൂരിൽ വീട്ടുമതിൽ തകർന്നു. നണിയൂർ പടിക്ക് സമീപത്തെ കോക്കാടൻ സരോജിനിയുടെ വീടിന്റെ മതിലാണ് കനത്ത മഴയിൽ തകർന്ന് വീടിന് ഭീഷണിയായി മാറിയത്. DYFI യൂത്ത് ബ്രിഗേഡർമാർ റോഡിലേക്ക് വീണ കല്ലും മണ്ണും നീക്കം ചെയ്ത് റോഡ് ഗതാഗതയോഗ്യമാക്കി.
സിപിഐ (എം) ലോക്കൽ സെക്രട്ടറി ശ്രീധരൻ സംഘമിത്ര, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ.രാമകൃഷ്ണൻ മാസ്റ്റർ, സി.പത്മനാഭൻ, ബ്രാഞ്ച് സെക്രട്ടറി പി.പി അഖിലേഷ് എന്നിവർ സന്ദർശനം നടത്തി