മലപ്പട്ടം ടാഫ്കോസ് വാർഷിക ജനറൽബോഡി യോഗം ചേർന്നു


മലപ്പട്ടം :- മലപ്പട്ടം ടെക്നീഷ്യൻസ് & ഫാർമേർസ് കോർഡിനേഷൻ കമ്മിറ്റി (ടാഫ്കോസ്) യുടെ വാർഷിക ജനറൽ ബോഡിയോഗം ടാഫ്കോസ് ഓഫീസിൽ നടന്നു. പ്രസിഡന്റ് ഇ.കെ സോമശേഖരൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.വി ബാലകൃഷ്ണൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. 

കെ.കെ കരുണാകരൻ സ്വാഗതം പറഞ്ഞു. പുതിയ ഭാരവാഹികളായി വി.വി ബാലകൃഷ്ണൻ (സെക്രട്ടറി), കെ.കെ കരുണാകരൻ (ജോയിന്റ് സെക്രട്ടറി), ഇ.കെ സോമശേഖരൻ (പ്രസിഡന്റ്), സുജന (വൈസ് പ്രസിഡന്റ്), കാർത്യായനി ടീച്ചർ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.

Previous Post Next Post