ആനവണ്ടിയിൽ ഇനി കല്യാണ യാത്രയും ; KSRTC യുടെ പുതിയ പദ്ധതി വരുന്നു


കണ്ണൂർ :- വിവാഹസം ത്തിന്റെ യാത്രയ്ക്കും മറ്റും കെഎസ്ആർടിസി ബസ് വാടകയ്ക്കു നൽകുന്ന പദ്ധതി വരുന്നു. അധിക വരുമാനം ലഭിക്കാനാണു കെഎസ്ആർടിസി ബസുകൾ വി വാഹം തുടങ്ങിയ ആവശ്യങ്ങൾക്കായി വിട്ടു കൊടുക്കുന്ന പദ്ധതി വരുന്നത്. സ്പെയർ ബസുകൾ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച് ജനറൽ മാനേജർ യൂണിറ്റ് അധികാരികൾക്ക് നിർദേശം നൽകി.

വാടക 3500 രൂപ മുതൽ 16,000 രൂപ വരെയാണ്. മിനി ബസുകൾക്ക് 4 മണിക്കൂർ സമയം, 40 കിലോമീറ്റർ വരെ ഉപയോഗിക്കാൻ 3500 രൂപയാണ് വാടക ഈടാക്കുക. ഓർഡിനറി, സിറ്റി, സിറ്റി ഫാസ്‌റ്റ്, രാജധാനി, മലബാർ, വേണാട് ബസുകൾക്ക് 3600 രൂപ വാടക. ഫാസ്‌റ്റ് പാസഞ്ചർ, ലോ ഫ്ലോർ നോൺ എസി ബസുകൾക്ക് 3700 രൂപയും സൂപ്പർ ഫാസ്‌റ്റിന് 3800 രൂപയും. 

സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഡീലക്‌സുകൾക്ക് 3900 രൂപയും വോൾവോലോ ഫ്ലോർ എസികൾക്ക് 4300 രൂപയും വോൾവോ മൾട്ടി എക്സൽ, സ്കാനിയ മൾട്ടി എക്സ‌ൽ ബസുകൾക്ക് 5300 രൂപയുമാണ് മാനേജ്മെന്റ് വാടക നിശ്ചയിച്ചത്. യാത്രാസമയം നാലു മണിക്കൂറിലും യാത്രാദൂരം 40 കിലോമീറ്ററിലും കൂടിയാൽ തുക വർധിക്കും.

Previous Post Next Post