പള്ളിപ്പറമ്പ് ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ LKG വിദ്യാർത്ഥികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു


പള്ളിപ്പറമ്പ് :- പള്ളിപ്പറമ്പ് ഹിദായത്തു സ്വിബിയാൻ ഇംഗ്ലീഷ് മീഡിയം സ്കൂൾ LKG വിദ്യാർത്ഥികളുടെ പ്രവേശനോത്സവം സംഘടിപ്പിച്ചു. നാറാത്ത് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനും ദാറുൽ ഹസനാത്ത് സ്ഥാപനങ്ങളുടെ ജനറൽ സെക്രട്ടറിയുമായ കെ.എൻ മുസ്തഫ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ നാളെയുടെ പ്രതീക്ഷകളാണെന്നും രാജ്യത്തിൻ്റെ പുരോഗതിയിൽ സുപ്രധാന പങ്ക് വഹിക്കേണ്ടവരാണെന്നും മൂല്യ ബോധമുള്ള തലമുറയിലൂടെ അത് സാധിക്കുമെന്നും കെ എൻ മുസ്ഥഫ അഭിപ്രായപ്പെട്ടു.

കുട്ടികളുടെ വർണ്ണ ശബളമായ ഘോഷയാത്രയും വിവിധ കലാപരിപാടികളും അരങ്ങേറി. LSS വിജയികളായ സ്കൂളിലെ വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോടിച്ചു. വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. പിടിഎ പ്രസിഡണ്ട് എം.വി മുസ്തഫ, മാനേജർ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, കൺവീനർ സി.പി കാദർ മാസ്റ്റർ, ചീഫ് അഡ്മിനിസ്ട്രേറ്റർ ഡോക്ടർ താജുദ്ദീൻ വാഫി, മുരളി മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ഹെഡ്മിസ്ട്രസ് ഉഷ ടീച്ചർ സ്വാഗതവും സുഫൈജ ടീച്ചർ നന്ദിയും പറഞ്ഞു. 

Previous Post Next Post