കുടകിൽ ഭാരവാഹന ഗതാഗതനിരോധന ലംഘനം ; കേരളത്തിൽ നിന്നടക്കമുള്ള 12 ട്രക്കുകൾ പിടിച്ചെടുത്തു


മൈസൂരു :- കുടക് ജില്ലയിൽ ഭാരവാഹന ഗതാഗതനിരോധനം ലംഘിച്ചതിന് കേരളത്തിൽ നിന്നടക്കമുള്ള 12 ട്രക്കുകൾ പിടിച്ചെ ടുത്തു. പോലീസും ആർടിഒയും സംയുക്തമായി നടത്തിയ രാത്രി കാല പരിശോധനയിലാണ് നടപടി. മഴയെത്തുടർന്ന് മണ്ണിടിച്ചിലു ണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ജില്ലയിൽ ഭാരവാഹനങ്ങ ളുടെ ഗതാഗതത്തിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതാണ് വാഹനങ്ങൾ ലംഘിച്ചത്.

മടിക്കേരിവഴി മംഗളൂരുവിലേക്കുള്ള എട്ട് കർണാടക ട്രക്കുകളും കേരളത്തിലേക്കുള്ള നാലുട്രക്കുകളുമാണ് മടിക്കേരി സിറ്റി എസ്ഐ അന്നപൂർണ, ട്രാഫിക് എസ്ഐ ശ്രീധർ, ആർടിഒ മോഹൻ കുമാർ എന്നിവർ പിടികൂടിയത്. നിയന്ത്രണങ്ങളുണ്ടായിട്ടും കേരളത്തിൽ നിന്നുള്ള ട്രക്കുകൾ കർണാടകത്തിലെത്തുന്നത് എങ്ങനെയാണെ ന്ന് പരിശോധിക്കുമെന്ന് ആർടിഒ മോഹൻ കുമാർ പറഞ്ഞു. നി രോധനം കർശനമാണെന്നും രാത്രി പട്രോളിങ് ശക്തമാക്കുമെന്നും പോലീസ് അറിയിച്ചു.

ജൂൺ ആറുമുതലുള്ള നിരോധനം മഴ കനത്തതിനെത്തുടർന്ന് ആഗസ്റ്റ് അഞ്ചുവരെ നീട്ടുകയായിരുന്നു. തടി ലോറികൾ, മണൽവാ ഹനങ്ങൾ, 18.5 ടണ്ണിൽ കൂടുതൽ ഭാരമുള്ള ചരക്കുവാഹനങ്ങൾ, ബുള്ളറ്റ് ടാങ്കറുകൾ, ഷിപ്പ് കാർഗോ കണ്ടെയ്‌നറുകൾ, ട്രക്കുകൾ എന്നിവയ്ക്കാണ് നിരോധനം ബാധകം. കുത്തനെയുള്ള ചെരിവുക ളും വളവുകളും കൂടുതലുള്ള കുടകിൽ കനത്ത മഴയിൽ മണ്ണിലെ ഈർപ്പം വർധിക്കുന്നതിനാൽ ഭൂമി ദുർബലമാകും. ഭാരവാഹനങ്ങ ളുടെ അമിതപ്രവാഹം മണ്ണിടിച്ചിലിന് കാരണമാകുമെന്നാണ് വില യിരുത്തൽ.

Previous Post Next Post