സ്‌കൂൾ കുട്ടികളുടെ ആധാർ വിവരങ്ങൾ ജൂലൈ 16 വരെ തിരുത്താം


തിരുവനന്തപുരം :- സ്കൂൾ തസ്തിക നിർണയത്തിന്റെ ഭാഗമായി കുട്ടികളുടെ ആധാർ വിവരങ്ങൾ ഓൺലൈനായി തിരുത്താൻ 16 വരെ അവസരം നൽകും. എല്ലാ ക്ലാസുകളിലെയും വിദ്യാർഥികളുടെ പേരിലെ മൂന്നക്ഷരംവരെയുള്ള തെറ്റുകൾ തിരുത്താം.

ഒന്നാംക്ലാസ് ഒഴികെയുള്ള വിദ്യാർഥികളുടെ ജനനത്തീയതിയിലെ മാസവും ദിവസവും വ്യത്യാസമുണ്ടെങ്കിൽ ഓൺലൈൻ വഴി തിരുത്താം. വർഷം തിരുത്താനാവില്ല. ഒന്നാംക്ലാസിലെ കുട്ടിയുടെ ജനനത്തീയതിയിലെ വ്യത്യാസം 16-നുശേഷം നിശ്ചിതദിവസം ഡിഡി ഓഫീസുകളിൽ നേരിട്ട് ഹാജരായേ തിരുത്താനാവൂ.

Previous Post Next Post