കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോയ മുഴുവൻ തീർഥാടകരും തിരിച്ചെത്തി


മട്ടന്നൂർ :- കണ്ണൂർ വിമാനത്താവളം വഴി ഇത്തവണ ഹജ്ജ് കർമത്തിന് പോയ മുഴുവൻ തീർഥാടകരും മടങ്ങിയെത്തി. വെള്ളിയാഴ്ച രാവിലെയാണ് ഹാജിമാരുമായുള്ള 28-മത്തെ വിമാനം കണ്ണൂരിലെത്തിയത്. 4755 പേരാണ് ഇക്കുറി കണ്ണൂർ വിമാനത്താവളം വഴി ഹജ്ജിന് പോയത്. ഇതിൽ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ള അഞ്ചുപേർ മരിച്ചു. 138 പേർ നേരത്തെ മടങ്ങിയിരുന്നു. ബാക്കിയുള്ള 4612 ഹാജിമാരാണ് കണ്ണൂരിൽ തിരിച്ചെത്തിയത്.

തിരിച്ചെത്തിയ ഹാജിമാരെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ ഡോ.ഹുസൈൻ സഖാഫി ചുള്ളിക്കോടിൻ്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗങ്ങളായ പി.പി മുഹമ്മദ് റാഫി, ഒ.വി. ജാഫർ, ഷംസുദ്ദീൻ അരിഞ്ചിറ, പി.ടി അക്‌ബർ, എയർ പോർട്ട് എംഡി സി.ദിനേശ് കുമാർ, സി ഒ ഒ അശ്വിനികുമാർ, ജില്ലാ ട്രെയിനിങ് ഓർഗനൈസർ നിസാർ അതിരകം, താജുദ്ദീൻ മട്ടന്നൂർ, സി.കെ സുബൈർ ഹാജി എന്നിവർ പങ്കെടുത്തു.

Previous Post Next Post