പള്ളിപ്പറമ്പ് ഗവൺമെൻറ് എൽപി സ്കൂളിലെ 2024 -25 വർഷത്തെ എൽഎസ്എസ് വിജയികളെ അനുമോദിച്ചു

 


പള്ളിപ്പറമ്പ്:-പള്ളിപ്പറമ്പ് ഗവൺമെൻറ് എൽപി സ്കൂളിലെ 2024 -25 വർഷത്തെ എൽഎസ്എസ് വിജയികൾക്കുള്ള അനുമോദനവും പിടിഎ ജനറൽബോഡിയോഗവും നടന്നു.

 തളിപ്പറമ്പ് സൗത്ത് AEO രവീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. വിജയികളായ മുഹമ്മദ്‌ കെ.പി, ഫാത്തിമ വി.പി, നജാദ് കെ.കെ, ഷെൻസ മെഹ്റിൻ, മിസ്ഹബ് കെ.വി എന്നിവർ ഉപഹാരം ഏറ്റുവാങ്ങി.

പിടിഎ പ്രസിഡണ്ടായി മഹമൂദ് കെ പി, വൈസ് പ്രസിഡണ്ട് സാജിദ, മദർ പി ടി എ പ്രസിഡണ്ട് വാജിദ കെ എന്നിവരെ തിരഞ്ഞെടുത്തു.

വാർഡ് മെമ്പർ കെ.അഷ്‌റഫ്‌ അധ്യക്ഷത വഹിച്ചു. PTA പ്രസിഡന്റ് കെ.പി മഹമൂദ്, മദർ PTA പ്രസിഡന്റ് വാജിദ കെ.കെ, സുനിത ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ചു. ഹെഡ്‌മിസ്ട്രസ് കാഞ്ചന കെ.വി സ്വാഗതവും മുനീർ മാസ്റ്റർ നന്ദിയും പറഞ്ഞു.








Previous Post Next Post