ദില്ലി :- ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി തുടരുന്നു. ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിൽ ഉണ്ടായി. രുദ്രപ്രയാഗ് ബദരീനാഥ് പാതയിൽ മണ്ണിടിച്ചിലിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു. ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 85 ആയി. കാണാതായ 34 പേർക്കായി തിരച്ചിൽ തുടരുന്നു. സംസ്ഥാനത്ത് ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
ദില്ലിയിലും കനത്ത മഴ തുടരുന്നു. ഹരിയാനയിലും രാജസ്ഥാനിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ത്രിപുരയിൽ വെള്ളപ്പൊക്ക ഭീഷണി മൂലം നൂറിലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ദില്ലി, ഹരിയാന, ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് തുടരുന്നു. ദക്ഷിണ ത്രിപുരയിൽ മിന്നൽ പ്രളയം. വെള്ളപ്പൊക്ക ഭീഷണി മൂലം 250ലധികം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. ജില്ലയിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു. മുഹുരി നദി കര കവിഞ്ഞൊഴുകുകയാണ്.