സ്‌കൂളുകളിലെ ഈ വർഷത്തെ പ്രധാന അവധികൾ പ്രഖ്യാപിച്ചു


തിരുവനന്തപുരം :- ഓണ അവധിക്കായി ഓഗസ്റ്റ് 29ന് സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കും.സ്കൂൾ ഒന്നാംപാദ പരീക്ഷകൾ ഓഗസ്റ്റ് 20നാണ് ആരംഭിക്കുന്നത്.ഓഗസ്റ്റ് 20 മുതൽ 27 വരെയാണ് പരീക്ഷകൾ നടക്കുന്നത്.28ന് സ്കൂളുകളിൽ ഓണാഘോഷ പരിപാടികൾ നടത്തും.ഇതിനുശേഷം ഓഗസ്റ്റ് 29ന് ഓണാവധി ആരംഭിക്കും.ഓണാവധി കഴിഞ്ഞ് സെപ്റ്റംബർ എട്ടിന് സ്കൂളുകൾ തുറക്കും

ക്രിസ്തുമസ് അവധിക്കായി സ്കൂളുകൾ അടയ്ക്കുന്നത് ഡിസംബർ 19നാണ്.അർദ്ധ വാർഷിക പരീക്ഷകൾ ഡിസംബർ 11നാണ് ആരംഭിക്കുന്നത്.11 മുതൽ 18 വരെയാണ് അർദ്ധവാർഷിക പരീക്ഷകൾ നടക്കുക.19 മുതൽ ക്രിസ്മസ് അവധി ആരംഭിക്കും. ക്രിസ്മസ് അവധി കഴിഞ്ഞ് ഡിസംബർ 29ന് സ്കൂളുകൾ തുറക്കും.ഈ വർഷത്തെ മധ്യവേനൽ അവധിക്കായി മാർച്ച് 31ന് സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കും

Previous Post Next Post