വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവം ; ചീഫ് ഇക്ട്രിക്കൽ ഇൻസ്പെക്ട‌റും കെഎസ്ഇബിയും അന്വേഷിക്കും, വീഴ്ച്ച പരിശോധിക്കുമെന്ന് വൈദ്യുതി മന്ത്രി


കൊല്ലം :- വിദ്യാർത്ഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ രണ്ടുതലത്തിൽ അന്വേഷണം നടത്താൻ തീരുമാനം. ചീഫ് ഇക്ട്രിക്കൽ ഇൻസ്പെക്ട‌റും കെഎസ്ഇബിയും സംഭവം അന്വേഷിക്കും. തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാ‍ര്‍ത്ഥിയായ മിഥുൻ (13) ആണ് മരിച്ചത്. സ്കൂൾ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബിക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് പരിശോധിക്കാമെന്നായിരുന്നു വൈദ്യുതി മന്ത്രിയുടെ പ്രതികരണം. വാർത്തയിൽ കണ്ടവിവരം മാത്രമേയുള്ളൂവെന്ന് മന്ത്രി പറഞ്ഞു. സ്കൂൾ മാനേജ്മെന്റ് അപേക്ഷ നൽകിയിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. നേരത്തെ, കെഎസ്ഇബിക്ക് വിവരം നൽകിയിരുന്നുവെന്നാണ് സ്കൂൾ മാനേജ്മെൻ്റ് പറഞ്ഞത്. 



Previous Post Next Post