മുറ്റത്തൊരു തേന്മാവ് പദ്ധതിയുടെ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ തല ഉദ്ഘാടനം ടാഗോർ വിദ്യാനികേതൻ ജി.വി.എച്ച്.എസ്.എസിൽ നടന്നു


തളിപ്പറമ്പ് :- കുട്ടികളിൽ ജൈവവൈവിധ്യ സംരക്ഷണത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കാൻ ജൂനിയർ റെഡ്ക്രോസ് സംഘടിപ്പിക്കുന്ന സ്കൂൾ മുറ്റത്തൊരു തേന്മാവ് പദ്ധതിയുടെ തളിപ്പറമ്പ് നോർത്ത് ഉപജില്ലാ തല ഉദ്ഘാടനം ടാഗോർ വിദ്യാനികേതൻ ജി.വി.എച്ച്.എസ്.എസിൽ നടന്നു.

ജൂനിയർ റെഡ്ക്രോസ് കണ്ണൂർ ജില്ലാ കോർഡിനേറ്റർ മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു. പ്രാധാനാധ്യാപിക പി.ഒ ഇന്ദുമതി അധ്യക്ഷത വഹിച്ചു. ഉപജില്ലാ കോർഡിനേറ്റർ കെ.നിസാർ, കെ.സുമതി, ടി.വി ജിഷ, ജെ.ആർ.സി കേഡറ്റുകളായ എം.അബിന, പി.പി അഞ്ജന, കെ.പി കാഷ്മീര എന്നിവർ സംസാരിച്ചു.


Previous Post Next Post