മൂരിയത്ത് ജമാഅത്ത് മഹല്ല് കൂട്ടായ്മ ഖത്തർ എക്സിക്യൂട്ടീവ് മീറ്റും യാത്രയയപ്പും സംഘടിപ്പിച്ചു


ദോഹ :- മൂരിയത്ത് ജമാഅത്ത് മഹൽ കൂട്ടായ്മ എക്സിക്യൂട്ടിവ് മീറ്റും ഖത്തറിൽ നിന്നും സൗദിയിലേക്ക് ജോലി ആവശ്യാർത്ഥം പോകുന്ന എം ജെ എം കെ ഓഡിറ്റർ എ.പി മുഹമ്മദ് റാഫിക്കും കുടുംബത്തിനുമുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. പ്രസിഡന്റ് അയൂബ് ഹാജി സാഹിബ് അധ്യക്ഷത വഹിച്ചു. 

ത്വൽഹ അബ്ദുൽ ലത്തീഫ് ഖിറാഅത്ത് നിർവ്വഹിച്ചു. ടി.വി മഹ്ബൂബ്, ഉമർ ഫാറൂഖ് ഇ.കെ, ലത്തീഫ് എ.പി, മുജീബ് കെ.പി, സുബൈർ പാലത്തുങ്കര, മുഹമ്മദ് റാഫി  എന്നിവർ സംസാരിച്ചു.  ജനറൽ സെക്രട്ടറി ഹാരിസ് നെല്ലിക്കപ്പാലം സ്വാഗതവും റിസ്‌വാൻ പള്ളിപ്പറമ്പ നന്ദിയും പറഞ്ഞു.

Previous Post Next Post