വള്ളിയോട്ട് ജയകേരള വായനശാല & ഗ്രന്ഥാലയം ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു


മയ്യിൽ :- വള്ളിയോട്ട് ജയകേരള വായനശാല & ഗ്രന്ഥാലയം വായനാ പക്ഷാചരണം സമാപനത്തിന്റെ ഭാഗമായി സംസ്ഥാന ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറിയായിരുന്ന ഐ.വി ദാസ് അനുസ്മരണം സംഘടിപ്പിച്ചു. മുതിർന്ന പത്രപ്രവർത്തകൻ കെ.ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സിവിൽ എഞ്ചിനീയറിങിൽ മികച്ച വിജയം നേടിയ കെ.സൗരവ് സുരേഷിനേയും, വായന മത്സരത്തിൽ വിജയിച്ച വിദ്യാർത്ഥികളേയും പരിപാടിയിൽ വച്ച് അനുമോദിച്ചു. 

തുടർന്ന് വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന കവിതാലാപനസമ്മേളനം കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.നളിനി, വി.സി കമലാക്ഷി, കെ.വി ഗീത, ടി.എൻ ശ്രീജ, സി.വി വിജയശ്രീ , എം.വി ഓമന, സി.കെ ശോഭന, എം.വി ഗൗരി എൻ.ബിന്ദു ,അമേഘി, പി.ഇന്ദിര, എം.കെ പ്രകാശൻ എന്നിവർ വിവിധ കവിതകൾ ആലപിച്ചു. വായനശാലാ പ്രസിഡൻ്റ് വി.വി ദേവദാസൻ അദ്ധ്യക്ഷത വഹിച്ചു. എം.വി നാരായണൻ, വി.വി അജീന്ദ്രൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇ.പി രാജൻ സ്വാഗതവും എം.വി ഓമന നന്ദിയും പറഞ്ഞു.

            


Previous Post Next Post