എകെജി സെൻ്ററിലേക്ക് വിഎസിൻ്റെ അന്ത്യയാത്ര ; മുഖ്യമന്ത്രിയും എം.എ ബേബിയും ഉൾപ്പെടെയുള്ള നേതാക്കൾ ആശുപത്രിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങി


തിരുവനന്തപുരം :- അന്തരിച്ച കേരള മുഖ്യമന്ത്രി, മുതിർന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദൻ്റെ മൃതദേഹം ആശുപത്രിയിൽ നിന്ന് പുറത്തേക്ക്. മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബിയും അടക്കം നേതാക്കളാണ് മൃതദേഹം ഏറ്റുവാങ്ങിയത്. മുദ്രാവാക്യം മുഴക്കിയ നൂറ് കണക്കിന് പ്രവർത്തകർ, കണ്ണേ കരളേ വിഎസേയെന്ന് ആർത്തുവിളിച്ചു. കേരളവും രാജ്യവും കണ്ട അതുല്യനായ കമ്യൂണിസ്റ്റാണ് വിഎസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അനുസ്മരിച്ചു.

എസ്‌യുടി ആശുപത്രിയിൽ നിന്ന് പ്രത്യേകം സജ്ജീകരിച്ച ആംബുലൻസിൽ മൃതദേഹം എകെജി സെൻ്ററിലേക്ക് കൊണ്ടുപോകും. അവിടെ രാത്രി വരെ പൊതുദർശനത്തിന് വെക്കും. പിന്നീട് തിരുവനന്തപുരത്തെ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോകും. രാവിലെ വരെ അവിടെ തുടരും. നാളെ എട്ട് മണിയോടെ ദർബാർ ഹാളിൽ പൊതുദർശനത്തിന് വെച്ച ശേഷം ഉച്ചയോടെ ആലപ്പുഴയ്ക്ക് കൊണ്ടുപോകും.

Previous Post Next Post