ടി.പി ചന്ദ്രശേഖരൻ വധക്കേസ് പത്താം പ്രതി കെ.കെ കൃഷ്ണൻ അന്തരിച്ചു


കണ്ണൂർ :- ടി.പി ചന്ദ്രശേഖരൻ വധക്കേസിലെ പത്താം പ്രതി കെ.കെ കൃഷ്ണൻ (79) അന്തരിച്ചു. കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെയാണ് മരണം. ശ്വാസ തടസത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 

വിചാരണ കോടതി വെറുതെവിട്ട കെ.കെ കൃഷ്ണനെ ഹൈക്കോടതിയാണ് ജീവപര്യന്തത്തിന് ശിക്ഷിച്ചത്. 2024 ഫ്രെബ്രുവരിയിലാണ് ശിക്ഷ വിധിച്ചത്. സിപിഐ എം ഒഞ്ചിയം ഏരിയ കമ്മിറ്റി മുൻ അംഗവും വടകര ബ്ലോക്ക് പഞ്ചായത്തംഗവുമായിരുന്നു കെ.കെ കൃഷ്ണൻ.

Previous Post Next Post