പതിനൊന്ന് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു ; മരണ കാരണം കണ്ടെത്താൻ സ്രവ സാമ്പിളുകൾ പരോശോധനയ്ക്കയച്ച് ആരോഗ്യവകുപ്പ്


പത്തനംതിട്ട :- പതിനൊന്ന് വയസുകാരി ചികിത്സയിലിരിക്കെ മരിച്ചു. പന്തളം കടയ്ക്കാട് സ്വദേശി ഹന്നാ ഫാത്തിമയാണ് മരിച്ചത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മരണ കാരണം കണ്ടെത്താൻ പെൺകുട്ടിയുടെ സ്രവ സാമ്പിളുകൾ ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചു.

വളർത്തു പൂച്ചയുടെ നഖം കൊണ്ട് ഹന്നയ്ക്ക് നേരത്തെ മുറിവേറ്റിരുന്നു. ഇതിൻ്റെ പ്രതിരോധ കുത്തിവെപ്പ് രണ്ട് ഡോസ് സ്വീകരിച്ചിരുന്നു. എന്നാൽ ഇതിന് ശേഷം ശാരീരിക അവശതകൾ നേരിട്ടതോടെ ആശുപത്രിയിലെത്തി. നില വഷളായതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. പൂച്ച ജീവനോടെയുണ്ടെന്നാണ് ബന്ധുക്കൾ പറയുന്നത്. 

Previous Post Next Post