ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജിൽ നാഷണല്‍ ഗ്രാന്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു


കണ്ണാടിപ്പറമ്പ് :- ദാറുല്‍ ഹസനാത്ത് ഇസ്ലാമിക് കോളേജ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സിവിലേസേഷണല്‍ സ്റ്റഡീസും മലബാറിലെ പ്രമുഖ പ്രസാധകരായ ബുക്ക്പ്ലസ് പബ്ലിഷേഴ്‌സും സംയുക്തമായി അല്‍ ബുര്‍ഹാന്‍ നാഷണല്‍ ഗ്രാന്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇസ്ലാഹുല്‍ ഉലൂം താനൂര്‍, ദാറുല്‍ ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി, ഫരീദുല്‍ ഔലിയ ദഅ്‌വ കോളേജ് ഒടമല എന്നീ സ്ഥാപനങ്ങള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 

വിജയികള്‍ക്ക് ക്യാഷ് പ്രൈസും പ്രശസ്തി പത്രവും ഉപഹാരവും നൽകി. ഉപഹാര സമര്‍പ്പണ സദസ്സ് പാണക്കാട് സയ്യിദ് റാജിഹ് അലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിന്‍സിപ്പാള്‍ സയ്യിദ് അലി ബാഅലവി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഖാലിദ് ഹാജി കമ്പില്‍ മുസ്തഫ ഹുദവി കെടുവള്ളി, ഡോ. ഇസ്മാഈല്‍ ഹുദവി എന്നിവര്‍ സംസാരിച്ചു.

Previous Post Next Post