പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; ഇരിക്കൂറിൽ യുവതിക്ക്‌ ഏഴര ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി


ഇരിക്കൂർ :- വീട്ടിലിരുന്ന് പാർടൈം ജോലി വാഗ്ദാനം നൽകി പണം നൽകാമെന്ന് വിശ്വസിപ്പിച്ച് ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സംഘം യുവതിയുടെ 7, 51, 000 രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സൈബർ തട്ടിപ്പുസംഘത്തിനെതിരെ പോലീസ് കേസെടുത്തു. കുയിലൂർ സ്വദേശിനിയുടെ പരാതിയിലാണ് ഇരിക്കൂർ പോലീസ് കേസെടുത്തത്. 2025 ജൂൺ 18 നു രാവിലെ 9 മണിക്കും 23 ന് രാത്രി 12 മണി വരെയുള്ള കാലയളവിലാണ് പരാതിക്കാസ്പദമായ സംഭവത്തിന് തുടക്കം. 

പരാതിക്കാരിയെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് മുഖാന്തിരം ഓൺലൈൻ ജോലി വാഗ്ദാനം നൽകി ജോലിക്ക് പണം നൽകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഓരോ ടാസ്ക്കിനും പ്രതിഫലം നൽകി വിശ്വാസം വരുത്തിയ ശേഷമായിരുന്നു തട്ടിപ്പ്. അക്കൗണ്ടിൽ നിന്നും പണം പിൻവലിക്കാൻ ശ്രമിച്ച പരാതിക്കാരിയുടെ അക്കൗണ്ട് ഫ്രീസ് ചെയ്ത ശേഷം ശരിയാക്കുന്നതിനായി കൂടുതൽ പണം ആവശ്യപ്പെട്ടതിൽ പരാതിക്കാരിയുടെ അക്കൗണ്ടിൽ നിന്നും പ്രതികളുടെ വിവിധ അക്കൗണ്ടുകളിലേക്ക് പല ദിവസങ്ങളിലായി ആകെ 7,51,000 രൂപ അയപ്പിച്ച ശേഷം കൊടുത്ത പണവും ടാസ്ക് ചെയ്തതിൻ്റെ ശമ്പളവും തിരിച്ചു കൊടുക്കാതെ പ്രതികൾ വഞ്ചിച്ചുവെന്ന പരാതിയിലാണ് കേസെടുത്തത്. 


Previous Post Next Post