ജൂലൈയിൽ ശബരിമലനട എട്ടു ദിവസം തുറക്കും


ശബരിമല :- ജൂലായിൽ ശബരിമലനട മൂന്ന് പ്രാവശ്യമായി എട്ടു ദിവസം തുറക്കും. ഇത് അപൂർവമാണ്. നവഗ്രഹക്ഷേത്രപ്രതിഷ്ഠ, കർക്കടകമാസ പൂജ, നിറപുത്തിരി എന്നിവയ്ക്കാണ് നട തുറക്കുക. പുതുതായി പണിത നവഗ്രഹക്ഷേത്രത്തിന്റെ പ്രതിഷ്ഠയ്ക്കായി 11-ന് വൈകീട്ട് അഞ്ചിന് നട തുറക്കും. 12-ന് പതിവുപൂജകൾ ഉണ്ട്. 13-ന് രാവിലെ 11-നും 12-നും മധ്യേയാണ് നവഗ്രഹക്ഷേത്ര പ്രതിഷ്ഠ. അന്ന് രാത്രി 10-ന് നട അടയ്ക്കും.

കർക്കടകമാസ പൂജകൾക്കായി 16-ന് വൈകീട്ട് അഞ്ചിന് നട തു റക്കും. 17-നാണ് കർക്കടകം ഒന്ന്. മാസപൂജകൾ പൂർത്തിയാക്കി 21-ന് രാത്രി 10-ന് നട അടയ്ക്കും. നിറപുത്തിരിക്കായി 29-ന് വൈകീട്ട് അഞ്ചിന് നട തുറക്കും. 30-നാണ് നിറപുത്തിരി. നെൽക്കതിരുകൾ പൂജിക്കുന്ന ചടങ്ങാണി ത്. അന്ന് പുലർച്ചെ 5.30-നും 6.30-നും മധ്യേയാണ് നിറപുത്തിരി പൂജ. 30-ന് രാത്രി 10-ന് നട അടയ്ക്കും. ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങി. 

Previous Post Next Post