വാഹനാപകടത്തിൽ മരണപ്പെട്ട പാലത്തുങ്കര സ്വദേശിയുടെ ഖബറടക്കം ഇന്ന്

 


ചെക്കിക്കുളം :- കോഴിക്കോട് മെഡിക്കൽ കോളേജിന് സമീപത്ത് വെച്ച് കഴിഞ്ഞ ചൊവ്വാഴ്ച വാഹനാപകടത്തിൽ പരക്കേറ്റ് ചികിത്സയിലിരിക്കേ മരിച്ച ചെക്കിക്കുളം പാലത്തുങ്കര ഹാഫിള് സ്വബിഹ് നൂറാനിയുടെ ഖബറടക്കം ഇന്ന് നടക്കും. കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇന്ന്കാരന്തൂർ മർക്കസിലെക്ക് കൊണ്ട് പൊകും തുടർന്ന്  പൊതുദർശനത്തിനും മയ്യിത്ത് നിസ്കാരത്തിനും ശേഷം

വൈകുന്നേരത്തൊടെ പാലത്തുങ്കരയിലെത്തിക്കും. തുടർന്ന് പാലത്തുങ്കര  ഇസ്സത്തുൽ ഇസ്ലാം മദ്റസയിൽ പൊതു ദർശനത്തിനും മയ്യിത്ത് നിസ്കാരത്തിന് ശേഷം കാലടി സിറാജുൽ ഹുദാ മദ്റസയിലും പൊതു ദർശനത്തിന് ശേഷം കാലടിജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.

Previous Post Next Post