'The Art of Living' മെഗാ സൗജന്യ പരിശീലന പരിപാടി ഇന്നുമുതൽ കണ്ണാടിപ്പറമ്പിൽ


കണ്ണാടിപ്പറമ്പ് :- The Art of Living സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'മെഗാ നവചേതന പ്രോഗ്രാം' സൗജന്യ പ്രാണായാമ ധ്യാന പരിശീലന പരിപാടി ഇന്ന് ജൂലൈ 27 ഞായറാഴ്ച മുതൽ ജൂലൈ 30 ബുധനാഴ്ച വരെനാലുദിവസങ്ങളിലായി കണ്ണാടിപ്പറമ്പിൽ നടക്കും. കണ്ണാടിപ്പറമ്പ് അമ്പലത്തിനു മുന്നിൽ ശിവശക്തി കോംപ്ലക്സിൽ നടക്കുന്ന പരിപാടിയിൽ വൈകുന്നേരം 6.30 മുതൽ 8 മണി വരെ പരിശീലനം നൽകും.

ആർട്ട് ഓഫ് ലിവിംഗ് ടീച്ചർ ഏകനാഥ് പുത്തൻകുടി പരിപാടിക്ക് നേതൃത്വം നൽകും. 18 വയസ്സിനു മുകളിലുള്ള, ജാതി മതഭേദമന്യേ ഏവർക്കും ഈ പരിശീലനത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദ വിവരങ്ങൾക്ക് ബന്ധപ്പെടുക : 9995150021, 9496780200,9744320553, 9496914825

ലോകാരോഗ്യ സംഘടനയും ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസും (AIIMS) അംഗീകരിച്ചിരിക്കുന്ന ഈ കോഴ്‌സ്, ലോകമെമ്പാടുമുള്ള 180 രാജ്യങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണ്.


Previous Post Next Post