മയ്യിൽ:- കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് രോഗി മരിച്ച ദാരുണ സംഭവത്തിന് കാരണമായ പിണറായി സർക്കാറിന്റെ സർക്കാർ ആശുപത്രിയോടുള്ള അവഗണനക്കും അനാസ്ഥയ്ക്കും എതിരെ കെപിസിസിയുടെ ആഹ്വാനപ്രകാരം മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് കെപി ശശിധരൻ, മയ്യിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് സി. എച്ച്. മൊയ്തീൻകുട്ടി, കെ എസ് എസ് പി എ സ്റ്റേറ്റ് സെക്രട്ടറിയേറ്റ് അംഗം കെ. സി രാജൻ മാസ്റ്റർ, കുറ്റ്യാട്ടൂർ പഞ്ചായത്ത് മെമ്പർ യൂസഫ് പാലക്കൽ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൾ, ബൂത്ത് പ്രസിഡണ്ട്മാർ, മറ്റു ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകി.