വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി KSEB കൊളച്ചേരി സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർക്ക് നിവേദനം നൽകി


കമ്പിൽ :- പാട്ടയം മൂസാൻ പീടിക ജംഗ്ഷൻ - എടക്കൈ വയൽ റോഡ് പരിസരത്തെ 15 ൽ പരം വീടുകളിൽ അനുഭവപ്പെടുന്നു രൂക്ഷമായ വോൾട്ടേജ് ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി KSEB കൊളച്ചേരി സെക്ഷൻ അസിസ്റ്റൻ്റ് എഞ്ചിനീയർക്ക് നിവേദനം നൽകി.

ഈ പ്രദേശത്തെ ഇലക്ട്രിക്ക് ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പോലും സാധിക്കുന്നില്ല. മൂസാൻ പീടിക ജംഗഷനിൽ അരിങ്ങേത്ത് കുമാരൻ്റെ വീട് മുതൽ വയൽ വരെ ഏകദേശം 100 മീറ്റർ ദൂരത്തിൽ ത്രീ ഫേസ് ലൈൻ വലിച്ചാൽ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണാൻ കഴിയും. 

ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ വോൾട്ടേജ് ക്ഷാമത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് CPIM കൊളച്ചേരി ലോക്കൽ കമ്മിറ്റി അസിസ്റ്റൻ്റ് എഞ്ചിനിയർക്ക് നിവേദനം നൽകി. 4 മാസത്തിനുള്ളിൽ പ്രശ്നം പരിഹരിക്കുമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്.

Previous Post Next Post