DYFI കൊളച്ചേരി, കൊളച്ചേരി സെൻട്രൽ യൂണിറ്റുകൾ സംയുക്തമായി അനുമോദന സദസ് സംഘടിപ്പിച്ചു


കൊളച്ചേരി :- DYFI കൊളച്ചേരി, കൊളച്ചേരി സെൻട്രൽ യൂണിറ്റുകൾ സംയുക്തമായി അനുമോദന സദസ് സംഘടിപ്പിച്ചു. LSS, USS, SSLC, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ചവരെ ചടങ്ങിൽ അനുമോദിച്ചു.

പരുപാടി DYFI മയ്യിൽ ബ്ലോക്ക്‌ സെക്രട്ടറി രനിൽ നമ്പ്രം ഉദ്ഘാടനം ചെയ്തു. കൊളച്ചേരി യൂണിറ്റ് പ്രസിഡന്റ് നമിത അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി അക്ഷയ്, മേഖല കമ്മിറ്റി അംഗം ശ്രീജിഷ, തുടങ്ങിയവർ സംസാരിച്ചു. കൊളച്ചേരി സെൻട്രൽ യൂണിറ്റ് സെക്രട്ടറി രേഖ സ്വാഗതം പറഞ്ഞു. 


Previous Post Next Post