തിരുവനന്തപുരം :- അന്ത്യോദയ (എഎവൈ) റേഷൻ കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങൾക്കും തുണിസഞ്ചി ഉൾപ്പെടെ 15 ഇനം സാധനങ്ങൾ ഉൾപ്പെട്ട ആറുലക്ഷത്തിലധികം ഓണക്കിറ്റുകൾ നൽകും. 18 മുതൽ സെപ്റ്റംബർ രണ്ടുവരെയാണ് കിറ്റ് വിതരണമെന്ന് മന്ത്രി ജി.ആർ അനിൽ അറിയിച്ചു.
സപ്ലൈകോയിൽ വൻപയറിന് 75 രൂപയിൽ നിന്ന് 70 രൂപയായും തുവരപ്പരിപ്പിന് 105 രൂപ യിൽനിന്ന് 93 രൂപയായും വില കുറച്ചു. സബ്സിഡി മുളക് ഒരു കിലോയായി വർധിപ്പിച്ചു. സപ്ലൈകോയുടെ മൂന്ന് പ്രധാന ഔട്ട്ലെറ്റുകൾ സിഗ്നേച്ചർ മാർട്ട് എന്ന പേരിൽ പ്രീമിയം ഔട്ട്ലെറ്റുകളാക്കി മാറ്റും. തലശ്ശേരി, കോട്ടയം, എറണാiകുളം ഹൈപ്പർമാർക്കറ്റുകളാണ് നവീകരിക്കുക.