ക്യാമ്പസുകൾ വിട്ട് 'റാഗിങ് തീവണ്ടിയിൽ കയറി'; മംഗളൂരു-കണ്ണൂർ പാസഞ്ചറിൽ റാഗിങ്ങും മർദനവും രൂക്ഷം


കണ്ണൂർ :- ക്യാമ്പസുകൾ വിട്ട് റാഗിങ് തീവണ്ടിയിൽ. മംഗളൂരു-കണ്ണൂർ പാസഞ്ചറിലാണ് (56718) റാഗിങ്ങും മർദനവും രൂക്ഷമായത്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് സ്വദേശിയായ മഞ്ചേശ്വരം ഗവ. കോളേജിലെ അധ്യാപകനെയും വിദ്യാർഥികൾ ആക്രമിച്ചു. റാഗിങ് നടത്തിയ വിദ്യാർഥികൾ കോച്ചിലുണ്ടായിരുന്ന അധ്യാപകനു നേരേ തിരിയുകയായിരുന്നു. മുഖത്ത് പരിക്കേറ്റ അധ്യാപകൻ ചികിത്സ തേടി. സംഭവത്തിൽ റെൽവേ പോലീസ് കേസെടുത്തു. കാസർകോട് എസ്‌പിയുടെ നിർദേശപ്രകാരം വണ്ടിയിൽ രണ്ടു പോലീസുകാരെ അധിക സുരക്ഷയ്ക്കായി നിയോഗിച്ചു.

മംഗളൂരുവിൽ പഠിക്കുന്ന ജൂനിയർ വിദ്യാർഥികൾക്ക് പാസഞ്ചർ വണ്ടി പേടിസ്വപ്നമായിരിക്കയാണ്. സീനിയർ വിദ്യാർഥികളാണ് തീവണ്ടിയിൽ ക്രൂരമായ റാഗിങ്ങിന് നേതൃത്വം നൽകുന്നത്. വൈകീട്ടുള്ള മംഗളൂരു-കണ്ണൂർ പാസഞ്ചറിലും രാവിലെയുള്ള ചെറുവത്തൂർ -മംഗളൂരു പാസഞ്ചറിലുമാണ് റാഗിങ്. ജൂനിയർ വിദ്യാർഥികൾ ഭയന്ന് പരാതിപ്പെടുന്നില്ല. പലരും യാത്ര ബസിലാ ക്കി. റാഗിങ്ങിൻ്റെ വീഡിയോ സാ മൂഹികമാധ്യമ ങ്ങളിൽ ഷെയർ ചെയ്യുന്നതായും പരാതി ഉയർന്നിട്ടുണ്ട്.

സിഗരറ്റ് വലിപ്പിക്കലും മറ്റും ചെയ്യുമ്പോൾ പ്രതികരിക്കുന്ന യാത്രക്കാർക്കെതിരേ ഇവർ കൂട്ടത്തോടെ തിരിയും. വാതിലി നരികെയും സീറ്റിലും കൂട്ടംകൂടിനിന്നാണ് റാഗ് ചെയ്യുന്നത്. റെയിൽവെ സംരക്ഷണസേനയും റെയിൽവേ പോലീസും സീനിയർ വിദ്യാർഥികളെ പല തവണ താക്കീത് ചെയ്തിരുന്നു. 2014 ജൂലായിൽ നാലു വിദ്യാർഥികൾക്ക് ബ്ലേഡ് കൊണ്ട് മുറിവേറ്റതിനെതുടർന്ന് അന്നത്തെ കാസർകോട് ജില്ലാ പോലീസ് മേധാവി തോംസൺ ജോസിൻ്റെ നിർദേശ പ്രകാരം 14 പോലീസുകാരെ പാസഞ്ചർ വണ്ടികളിൽ സുരക്ഷയ്ക്കായി നിയമിച്ചരുന്നു.

അധ്യാപകനെ ആക്രമിച്ച സംഭവത്തിൽ മംഗളൂരു കോളേ ജിലെ നാല് പിജി വിദ്യാർഥിക ളെ തിരിച്ചറിഞ്ഞതായി കാസർ കോട് റെയിൽവേ എസ്ഐ എം.വി. പ്രകാശൻ പറഞ്ഞു. കേസിൽ കർശന നടപടി എടു ക്കുമെന്ന് അദ്ദേഹം വ്യക്ത മാക്കി.

Previous Post Next Post