തിരുവനന്തപുരം :- വൈദ്യുതലൈനുകളുടെ സുരക്ഷാ പരിശോധന ഓവർസീയർമാർ ഈ മാസം 31ന് മുൻപു പൂർത്തിയാക്കണമെന്നു കെഎസ്ഇബി. 11, 22, 33 കെവി ലൈനുകളുടെയും വിതരണ ട്രാൻസ്ഫോമ റുകളുടെയും പരിശോധന സെപ്റ്റംബർ 30ന് മുൻപ് സബ് എൻജിനീയർമാർ പൂർത്തിയാക്കണം.
ഓരോ ദിവസത്തെയും പരിശോധന പട്രോളിങ് റജിസ്റ്ററിൽ രേഖപ്പെടുത്തി മുൻഗണനാടിസ്ഥാനത്തിൽ അപാകതകൾ പരിഹരിക്കണമെന്നും കെഎസ്ഇബി സിഎംഡിയുടെ നിർദേശപ്രകാരം പുറത്തിറക്കിയ സർക്കുലറിലുണ്ട്.