കുറ്റ്യാട്ടൂർ :- 'ഒരു തൈ നടാം' ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിൻ്റെ ഭാഗമായി പഴശ്ശി എ.എൽ.പി സ്കൂളിൽ 'ചങ്ങാതിക്കൊരു തൈ' വിതരണം ചെയ്തു. പി ടി എ പ്രസിഡന്റ് ഹാരിസ്.കെ അധ്യക്ഷത വഹിച്ചു.
വാർഡ് മെമ്പർ യൂസഫ് പാലക്കൽ ഉദ്ഘാടനം ചെയ്തു. പി ടി എ വൈസ് പ്രസിഡൻ്റ് പ്രസന്ന പി.വി ആശംസ നേർന്ന് സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.പി രേണുക സ്വാഗതവും എസ്.ആർ.ജി കൺവീനർ ഡോ: ലേഖ ഒ.സി നന്ദിയും പറഞ്ഞു.