ന്യൂഡൽഹി :- പാരസെറ്റാമോൾ, അമോക്‌സിസിലിൻ ഉൾപ്പെടെ 35 അവശ്യ മരുന്നുകളുടെ വില കുറയ്ക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. കാർഡിയോവാസ്കുലർ, പ്രമേഹം, മാനസിക രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളും ആന്റി-ഇൻഫ്ലമേറ്ററി, ആന്റിബയോട്ടിക് മരുന്നുകളും നാഷനൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി (എൻപിപിഎ) വില കുറച്ചവയുടെ പട്ടികയിലുണ്ട്.
അസെക്ലോഫെനാക്, ട്രിപ്സിൻ കൈമോട്രിപ്സിൻ, പൊട്ടാസ്യം ക്ലാവുലനേറ്റ്, എംപാഗ്ലിഫ്ലോസിൻ, സിറ്റാഗ്ലിപ്റ്റിൻ, മെറ്റ്ഫോർമിൻ ഉൾപ്പെടുന്ന സംയുക്‌തങ്ങൾ, കുട്ടികൾക്കു നൽകുന്ന തുള്ളിമരുന്നുകൾ, വൈറ്റമിൻഡി, കാൽസ്യം ഡ്രോപ്പുകൾ, ഡൈക്ലോഫെനാക് തുടങ്ങിയവയ്ക്കും വില കുറയും.