തിരുവനന്തപുരം :- സ്കൂൾ പാചകത്തൊഴിലാളികളുടെ വിരമിക്കൽ പ്രായം 65 ആക്കി. മന്ത്രി വി.ശിവൻകുട്ടി വിളിച്ചുചേർത്ത സംഘടനകളുടെ യോഗത്തിലാണു തീരുമാനം. വിരമിക്കൽ ആനുകൂല്യങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ രേഖാമൂലം അഭിപ്രായം നൽകാൻ യൂണിയനുകളോടു നിർദേശിച്ചു.
500 കുട്ടികൾക്ക് ഒരു പാചകത്തൊഴിലാളി എന്നത് 300 കുട്ടി കൾക്ക് ഒന്ന് എന്നാക്കുന്നതു പഠിച്ച് റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതല പ്പെടുത്തി. കഴിഞ്ഞവർഷത്തേതിലും കുറയാതെ ഈ ഓണക്കാലത്തും ഓണറേറിയം നൽകും.