റേഷൻകട ഉടമകൾക്ക് 70 വയസ്സിൽ വിരമിക്കാം


ആലപ്പുഴ :- സംസ്ഥാനത്തെ റേഷൻകട ഉടമകൾക്ക് 70 വയസ്സ് പ്രായപരിധി കർശനമാക്കി സിവിൽ സപ്ലൈസ് കമ്മിഷണറുടെ സർക്കുലർ. 70നു മുകളിൽ പ്രായമുള്ളവർക്കു ലൈസൻസ് പുതുക്കി നൽകേണ്ടെന്നാണു നിർദേശം. നിലവിൽ 70 വയസ്സ് പിന്നിട്ടവർ ലൈസൻസ് അനന്തരാവകാശിക്കു മാറ്റി നൽകണം. 

2026 ജനുവരി 20നകം ഇങ്ങനെ മാറ്റി നൽകാത്ത ലൈസൻസുകൾ റദ്ദാക്കി പുതിയ ലൈസൻസിയെ നിയമിക്കണമെന്നും സർക്കുലറിൽ പറയുന്നു. റേഷനിങ് കൺട്രോൾ ഓർഡർ പ്രകാരം റേഷൻ വ്യാപാരികൾക്ക് 62 വയസ്സ് പ്രായപരിധി നിശ്ചയിച്ചിരുന്നെങ്കിലും കർശനമാക്കിയിരുന്നില്ല.

Previous Post Next Post