നാറാത്ത് :- നാറാത്ത് വീടിന്റെ വിറകുപുരയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി. നാറാത്ത് ജുമാമസ്ജിദിന് സമീപത്തെ വീടിന്റെ വിറകുപുരയിൽ നിന്നാണ് ആറടിയോളം നീളമുള്ള പാമ്പിനെ പിടികൂടിയത്.
ഇന്ന് രാവിലെയായിരുന്നു വിറകുപുരയിൽ വെച്ച വിറകിനിടയിൽ പാമ്പിനെ കണ്ടത്. MARC പ്രവർത്തകൻ ജിഷ്ണു പനങ്കാവ് എത്തി പാമ്പിനെ പിടികൂടി.