ന്യൂഡൽഹി :- അനാഥരായ കുട്ടികളെ സ്വകാര്യ സ്കൂളുകളിലെ സാമ്പത്തികമായി പിന്നാക്ക വിഭാഗക്കാർക്കുള്ള 25 ശതമാനം സീറ്റുകളിൽ പ്രവേശിപ്പിച്ച് സൗജന്യ വിദ്യാഭ്യാസം നൽകണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീംകോടതി. മേഘാലയ, സിക്കിം, അരുണാചൽ പ്രദേശ്, ഗുജറാത്ത്, ഡൽഹി സംസ്ഥാനങ്ങൾ ഇതു സംബന്ധിച്ച വിജ്ഞാപനമിറക്കിയിട്ടുണ്ട്.
മറ്റു സംസ്ഥാനങ്ങളും നാലാഴ്ചയ്ക്കകം അതുചെയ്യണമെന്ന് ജസ്റ്റിസ് ബി.വി നാഗരത്ന അധ്യക്ഷയായ ബെഞ്ച് നിർദേശിച്ചു. സ്കൂളുകളിൽ പ്രവേശനം ലഭിച്ചതും അല്ലാത്തതുമായ അനാഥക്കുട്ടികളുടെ കണക്കെടുക്കണമെന്ന് കകോടതി നിർദേശിച്ചു. അനാഥക്കുട്ടികളുടെ വിദ്യാഭ്യാസകാര്യങ്ങളിൽ നടപടിതേടി അഡ്വ.പൗലോമി പവിനി ശുക്ല നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്.