കമ്പിൽ :- കമ്പിൽ സംഘമിത്ര കലാസാംസ്കാരിക കേന്ദ്രം സംഘടിപ്പിക്കുന്ന ഫോക്ക്ലോർ ദിനാഘോഷം നാളെ ആഗസ്ത് 24 ഞായറാഴ്ച രാവിലെ 10 മണി മുതൽ സംഘമിത്ര ഹാളിൽ നടക്കും. കേരള ഫോക്ക്ലോർ അക്കാദമി സെക്രട്ടറി എ.വി അജയകുമാർ ഉദ്ഘാടനം ചെയ്യും.
റംഷി പട്ടുവം, മഹേഷ് പണിക്കർ പുഴാതി, പി.വി ശ്രീധരൻ കാരയാപ്പ്, വിപിൻ സി.വി, കെ.കെ മാധവി കയരളം എന്നിവരെ ആദരിക്കും. പ്രഭാഷണം, നാടൻ കലാവതരണം എന്നീ പരിപാടികൾ നടക്കും.