കമ്പിൽ :- കമ്പിൽ ടൗണിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യാത്രക്കാരന് പരിക്കേറ്റു. ഇന്നലെ രാത്രി 8.30 ഓടെ കമ്പിൽ ടാക്കീസ് റോഡിന് സമീപമായിരുന്നു അപകടം നടന്നത്.
ടാക്കീസ് റോഡിൽ നിന്ന് കമ്പിൽ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും കൊളച്ചേരി മുക്കിൽ നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ തളിപ്പറമ്പ് കീഴാറ്റൂർ സ്വദേശി അർജുനെ (30) കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.