കൊളച്ചേരി :- നണിയൂർ ജ്ഞാനദീപം വായനശാല സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വായനശാല പ്രസിഡണ്ട് ഇ.വിനീഷ് പതാക ഉയർത്തി. ഉഷസ്സ്, ഉണർവ്വ് കുടുംബശ്രീ അംഗങ്ങളും പായസ വിതരണത്തിന് നേതൃത്വം നൽകി.
'ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രം' എന്ന വിഷയത്തിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. വായനശാല സെക്രട്ടറി ഷീജ, ദൃശ്യ വി.കെ എന്നിവർ നേതൃത്വം നൽകി. മത്സരത്തിൽ ആദിത്യ.പി ഒന്നാം സ്ഥാനവും നിഹാരിക സി.കെ രണ്ടാം സ്ഥാനവും ഫാത്തിമ ഫൈസൽ മൂന്നാം സ്ഥാനവും നേടി.